രാകേഷ് അസ്താനയുടെ നിയമനം; ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിച്ചത് ചോദ്യം ചെയ്തുള്ള കേസില്‍ ഹര്‍ജി നല്‍കിയ പ്രശാന്ത് ഭൂഷണിനോട് ദില്ലി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ള സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് കോടതിയുടെ തീരുമാനം.

അതേസമയം ഹൈക്കോടതിയിലെ കേസ് രണ്ടാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയായിരുന്നു അസ്താനയെ ദില്ലി പൊലീസ് കമ്മീഷണറായി നിയമിച്ചത്. പൊലീസ് മേധാവി നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ഇതെന്ന് ചൂണ്ടാക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

Top