കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തില്‍ അബ്രാഹ്മണരെയും പരിഗണിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
ഹൈക്കോടതി അഭിഭാഷകന്‍ കെബി പ്രദീപാണ് അമിക്കസ് ക്യൂറി.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി, അതുവരെ തല്‍സ്ഥിതി തുടരും.
അതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കോട്ടയം സ്വദേശി വിഷ്ണുനാരായണന്റെ ഹര്‍ജിയിലെ ആവശ്യം കോടതി തള്ളി.