വിശ്വാസ് മേത്തയുടെ നിയമനം: എതിർപ്പുമായി ചെന്നിത്തല

തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കുന്നതിൽ എതിർപ്പു വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി.

ജലവിഭവ വകുപ്പിന്റെ പദ്ധതികളിൽ വിദേശ കൺസൽറ്റൻസി കമ്പനികളെ നിയോഗിക്കുന്നതിൽ വിശ്വാസ് മേത്ത നടത്തിയ ക്രമവിരുദ്ധവും ദുരൂഹവുമായ നീക്കത്തിനെതിരെ താൻ വിജിലൻസിനു പരാതി നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

“മുഖ്യ വിവരാവകാശ കമ്മിഷണർ എന്ന ഉന്നതപദവിയിലേക്ക് ആദർശശുദ്ധിയും പ്രതിബദ്ധതയും സത്യസന്ധതയും പുലർത്തുന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയെ തിരഞ്ഞെടുക്കണം.അഴിമതി ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ഒരാളെ ആ സ്ഥാനത്തേക്കു പരിഗണിച്ചതു ശരിയായില്ല”എന്നാണ് ചെന്നിത്തലയുടെ ആരോപണം.

Top