കൊച്ചി: ബന്ധുനിയമന വിവാദങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം ലോറന്‍സ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നത്. പാര്‍ട്ടിയും സര്‍ക്കാരും ശക്തമായ നിലപാട് എടുത്ത് ജനങ്ങളെ ബോധ്യപ്പെടുത്തണം. സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണമെന്നും ലോറന്‍സ് വ്യക്തമാക്കി.
ബന്ധു നിയമന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന വിഎസിന്റെ പ്രതികരണത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു.