ഉചിതമായ നടപടിയെടുക്കണം’; കോഴിക്കോട് മേയര്‍ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി. ബീന ഫിലിപ്പിന് എതിരെ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തി.

കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിരുന്നു.

Top