സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് അംഗീകാരം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് സെക്രട്ടേറിയറ്റിന്റെ അംഗീകാരം. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങള്‍ ആണുള്ളത്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരട് റിപ്പോര്‍ട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് ശേഷം സമിതി റിപ്പോര്‍ട്ട് അന്തിമ രൂപം നല്‍കും. പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഭാഗീയത അവസാനിച്ചു. എന്നിട്ടും ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നെന്ന് കരട് റിപ്പോര്‍ട്ട് പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് സംഘടനാ പ്രശ്‌നങ്ങള്‍ ഉള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Top