Approval of annual plan of Rs 26500 crore -cabinet meetting

pinarayi

തിരുവനന്തപുരം: 26500 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. മുന്‍വര്‍ഷത്തേക്കാളും 2500കോടി രൂപയുടെ വര്‍ദ്ധനവാണുളളത്.

2017-18 സാമ്പത്തിക വര്‍ഷത്തേക്ക് 26500 കോടിയുടെ വാര്‍ഷിക പദ്ധതിക്കാണ് മന്ത്രിസഭയോഗം അംഗീകാരം നല്‍കിയത്. പദ്ധതി വിഹിതത്തില്‍ 13.23%ത്തിന്റ വര്‍ദ്ധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. കേന്ദ്രസഹായം കൂടി ചേര്‍ത്താല്‍ 34538 കോടി രൂപയാകും മൊത്തം വാര്‍ഷിക പദ്ധതി.

ആകെ പദ്ധതി വിഹിതത്തിന്‍ര 23.5%തുകയാണ് തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 6227 കോടിരൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുളള ഈ വര്‍ഷത്തെ വിഹിതം.

പട്ടികജാതിക്ഷേമ പദ്ധതികള്‍ക്കായി 2599 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രവരി 23 വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭയോഗം തീരുമാനിച്ചു. മാര്‍ച്ച് 3നാണ് ബജറ്റ് അവതരിപ്പിക്കുക.

ജസ്റ്റിസ് എസ്.ഗോപിനാഥനെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റ അന്വേഷണ കമ്മീഷനായി നിയമിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.ജസ്റ്റിസ്.എന്‍.കൃഷ്ണന്‍നായര്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. കിഫ്ബിയുടെ ഘടനക്കും സ്റ്റാഫ് പാറ്റേണിനും മന്ത്രിസഭയോഗം അംഗീകാരം നല്‍കി

Top