ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍റ്റിപിസിആര്‍ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ ദിവസേന 100 മുതല്‍ 200 വരെ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും .
എന്‍ഐവിക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും റിസള്‍ട്ടുകള്‍ വേഗത്തില്‍ ആക്കാനും ഇതിലൂടെ സാധിക്കും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജ് ഉന്നത സമിതി വിലയിരുത്തിയാണ് അംഗീകാരത്തിന് ശുപാര്‍ശ ചെയ്തത്.