അപ്പുണ്ണി ഒളിവില്‍ താമസിച്ചത് ഗോവയിലെ റിസോര്‍ട്ടില്‍

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ താമസിച്ചത് ഗോവയില്‍.

ഇതുസംബന്ധിച്ച വിശദാംശങ്ങളെല്ലാം അന്വേഷണ സംഘത്തിന് ലഭിച്ചു.

മദ്യദുരന്തക്കേസില്‍ പ്രതിയായ സഹോദരീഭര്‍ത്താവിന്റെ സഹായത്തോടെ ഗോവയിലെ ഒരു റിസോര്‍ട്ടിലാണ് അപ്പുണ്ണി ഒളിവില്‍ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

ഗൂഢാലോചനയില്‍ അപ്പുണ്ണിയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് ഇതുവരെ വിശ്വസിക്കുന്നില്ല. എന്നാല്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ അപ്പുണ്ണി ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസ് അവസാനിപ്പിക്കാനായി പള്‍സര്‍ സുനിയുമായുള്ള സന്ധിയ്ക്കായി വിഷ്ണുവുമായി ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതുമെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Top