കൊച്ചി: അടുത്ത ആഴ്ചയുടെ അവസാനം ബാങ്ക് ഇടപാടുകള്‍ക്കു മൂന്നു ദിവസം മുടക്കം നേരിടും. പുതിയ സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിക്കുന്ന ഏപ്രില്‍ ഒന്ന് വ്യാഴം കണക്കെടുപ്പു പ്രമാണിച്ചു ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
രണ്ടിനു ദുഃഖവെള്ളി പ്രമാണിച്ചുള്ള അവധി. മൂന്നിനു പ്രവര്‍ത്തിക്കുമെങ്കിലും ഞായര്‍ അവധിയാണു നാലിന്. അതിനിടെ, ബാങ്കുകള്‍ വളരെ ദിവസം പ്രവര്‍ത്തിക്കില്ലെന്നാണു സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം.