യുവാക്കളുടെ ഹരമായ ഹാര്‍ലി ഡേവിഡ്‌സണ്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഏപ്രില്‍ 1 മുതല്‍ തിരഞ്ഞെടുത്ത ഹാര്‍ലിയുടെ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 30,000 രൂപ വരെ വിലവര്‍ധനയുണ്ടാകും.
ഹാര്‍ലിയുടെ സ്ട്രീറ്റ് 750, സ്‌പോര്‍ട്‌സ്‌റ്റെര്‍, സോഫ്‌റ്റെയില്‍ എന്നീ മോഡലുകള്‍ക്കാവും വില വര്‍ധന. 4.52 ലക്ഷമാണ് നിലവില്‍ സ്ട്രീറ്റ് 750യുടെ പ്രാരംഭ വില. സ്‌പോര്‍ടസ്‌റ്റെര്‍ മോഡലുകള്‍ക്ക് 7.3 ലക്ഷം മുതലാണ് വില. സോഫ്‌റ്റെയില്‍ മോഡലുകളുടെ പ്രാരംഭ വില 15 ലക്ഷമാണ്.
രൂപഡോളര്‍ തമ്മിലുള്ള വിപണന നിരക്കിലുണ്ടായ വലിയ വ്യത്യാസമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഡോളറിനെതിരെ 67.05 എന്ന നിരക്കിലാണ് ഇന്നലെ ഇന്ത്യയുടെ വിദേശനാണ്യ വിപണി ക്ലോസ് ചെയ്തത്. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുമാസത്തിനിടെ രൂപ നേരിട്ട ഏറ്റവും വലിയ ഇടിവാണിത്.