ന്യൂഡല്‍ഹി: ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമാനമായി ഉയര്‍ന്നെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.6 ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചനിരക്ക് 7.7 ശതമാനമായിരുന്നു.
നിര്‍മാണ മേഖലയിലും ഉപഭോക്തൃ മേഖലയിലും ശക്തമായ പ്രകടനം കാഴ്ചവച്ചാണ് ജിഡിപി നില മെച്ചപ്പെടുത്തിയത്. 2018 സാമ്പത്തിക വര്‍ഷം ആരംഭിച്ച ശേഷമുള്ള ആദ്യ ജിഡിപി റിപ്പോര്‍ട്ടാണിത്. ഡോളറിനെതിരെ രൂപ വലിയ വിലത്തകര്‍ച്ച നേരിടുന്ന സമയത്താണ് ജിഡിപി കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ ഇന്ത്യ ഉള്‍പ്പെടെ 10 ഏഷ്യന്‍ രാജ്യങ്ങള്‍ 2030 ല്‍ യുഎസിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടക്കുകയെന്ന് വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.