RS660ന് പെയിന്റ് സ്കീമുള്ള ലിമിറ്റഡ് എഡിഷനുമായി അപ്രീലിയ: പുത്തൻ ഫീച്ചറുകൾ

​ഗോളതലത്തിൽ പെയിന്റ് സ്കീമുള്ള ഒരു ലിമിറ്റഡ് എഡിഷൻ പതിപ്പിൽ RS660 അവതരിപ്പിച്ചിരിക്കുകയാണ് അപ്രീലിയ. AMA നാഷണൽ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രാൻഡ് നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതാണ് മോഡലിന്റെ പുതിയതായി അവതരിപ്പിച്ച പതിപ്പ്.

പ്രധാനമായും വൈറ്റ്, റെഡ്, ബ്ലൂ നിറങ്ങളിലുള്ള നക്ഷത്രങ്ങളും വരകളും പെയിന്റ് വർക്കുമായാണ് പുതിയ മോഡൽ എന്നാണ് വിവരം. മോട്ടോർസൈക്കിളിൽ ഇൻവേർട്ടഡ് ഷിഫ്റ്റ് പാറ്റേണുകളുള്ള ഗിയർബോക്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ അപ്‌ഷിഫ്റ്റുകൾക്ക് താഴേക്ക് പുഷ് ചെയ്യുകയും ഡൗൺഷിഫ്റ്റുകൾക്ക് പുഷ് അപ്പ് ചെയ്യുകയും വേണം.

വലിയ ഫ്രണ്ട് ഫെയറിംഗും പുറംഭാഗങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന് പിൻസീറ്റ് കൗളും ഉൾപ്പെടുത്തിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ഏറെക്കുറെ അതേപടി മാറ്റമില്ലാതെ തുടരുന്നു. 10,5000 rpm -ൽ 100 bhp പരമാവധി പവറും 8500 rpm -ൽ 67 Nm torque ഉം ഉത്പാദിപ്പിക്കാൻ കാരണമാകുന്ന അതേ 659 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ മോട്ടോർ സ്പെഷ്യൽ എഡിഷനും ഫീച്ചർ ചെയ്യുന്നുണ്ട്.

ആറ് സ്പീഡ് യൂണിറ്റാണ് ട്രാൻസ്മിഷൻ. APRC (അപ്രീലിയ പെർഫോമൻസ് റൈഡ് കൺട്രോൾ), ത്രീ-ലെവൽ കോർണറിംഗ് ABS, ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, മൾട്ടിപ്പിൾ റൈഡിംഗ് മോഡുകൾ എന്നിവയുള്ള ആറ് ആക്സിസ് IMU എന്നിങ്ങനെ നിരവധി സവിശേഷതകളാണ് വാഹനത്തൽ ഒരുക്കിയിരിക്കുന്നത്.

Top