Aprilia RS4 125 Replica: La SBK de carnet A

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ ഏപ്രിലിയയുടെ പുത്തന്‍ മോഡലാണ് ആര്‍.എസ് 4. ഈ ബൈക്കിനെ വിപണിയിലെത്തിക്കുന്നത് സംബന്ധിച്ച് കമ്പനി ഇപ്പോഴും മൗനത്തിലാണ്.

രൂപം കണ്ടാല്‍ വലിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കാണെന്ന് തോന്നാം. എന്നാല്‍, 14.8 ബി.എച്ച്.പി കരുത്തുള്ള, 124.2 സി.സി എന്‍ജിനാണ് ഇതിലുള്ളത്. ആറ് ഗിയറുകളുണ്ട്.

മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗം. മൈലേജ് ലിറ്ററിന് 35 കിലോമീറ്റര്‍ പ്രതീക്ഷിക്കാം. കറുപ്പ്, മഞ്ഞ കളര്‍ ഷെയ്ഡുകള്‍ ഏപ്രിലിയ ആര്‍.എസ് 4നുണ്ട്. പ്രതീക്ഷിക്കുന്ന വില മൂന്ന് ലക്ഷം രൂപ.

ഹോണ്ട സി.ബി.ആര്‍ 125 ആര്‍, യമഹ വൈ.സീ.എഫ് ആര്‍ 125, കെ.ടി.എം ആര്‍.സി 125 എന്നിവയാണ് വിപണിയിലെ പ്രധാന എതിരാളികള്‍.

Top