വാഹനപ്രേമികളെ ആവേശം കൊള്ളിച്ച് വിപണിയിലേയ്ക്ക് പുതിയ മോഡല്‍ എത്തുന്നു. അപ്രീലിയ എസ്ആര്‍ 150യ്ക്കുശേഷം പിയാജിയോ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് എസ്ആര്‍ 125.
എസ്ആര്‍ 150യുടെ രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയ മോഡല്‍ വിപണിയിലെത്തുന്നത്. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മോഡലിനെ അവതരിപ്പിക്കാനാണ് പിയാജിയോ തീരുമാനം.
എന്നാല്‍ അവതരിപ്പിക്കുന്നതിനു മുന്‍പെ എസ്ആര്‍ 125 സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരം നേടി കഴിഞ്ഞു. ബ്ലൂ, സില്‍വര്‍ നിറങ്ങളിലാണ് പുതിയ സ്‌കൂട്ടര്‍ എത്തുന്നത്.
പുതിയ ബോഡി ഗ്രാഫിക്‌സ്, സിംഗിള്‍ ടോണ്‍ ബ്ലാക്ക് കളര്‍ സീറ്റ്, ബട്ടര്‍ ഫ്‌ളൈ രൂപത്തിലുള്ള ഹെഡ്‌ലാംമ്പ്, ട്വിന്‍ പോഡ് അനാലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എസ്ആര്‍ 125ന്റെ പ്രധാന സവിശേഷതകള്‍.
4550 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ ലഭിക്കും. 60,000-63,000 രൂപയ്ക്കുള്ളിലായിരിക്കും മോഡലിന്റെ ഏകദേശ വിപണി വില. മണിക്കൂറില്‍ 90-100 കിലോമീറ്ററായിരിരിക്കും പരമാവധി വേഗത.