മുംബൈ: സ്‌കൂട്ടര്‍ പ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ അപ്രിലിയ അവതരിപ്പിച്ച അപ്രിലിയ എസ്.ആര്‍ 150 ഇന്ത്യയില്‍ പുറത്തിറക്കി. പിയാജിയോ കുടുംബത്തില്‍ നിന്നാണ് പുതിയ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്‌കൂട്ടറാണ് എസ്ആര്‍ 150. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നിര്‍മ്മാണം നടക്കുന്ന സ്‌കൂട്ടറിന് 65000 രൂപയാണ് വിപണി വില
യൂറോപ്യന്‍ സ്‌കൂട്ടര്‍ ഡിസൈനില്‍ ഇന്ത്യന്‍ സ്‌കൂട്ടറുമായി ചേര്‍ന്ന രൂപമാണ് അപ്രിലിയ 150ക്കുള്ളത്. യുവാക്കളെ ആകര്‍ഷിക്കാന്‍ സ്‌പോട്ടി അഗ്രസീവ് ലുക്കിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മാണം. ആര്‍.എസ്.വി. 1000 ആര്‍ സൂപ്പര്‍ബൈക്കിന്റെ സ്റ്റെല്‍ ഉള്‍ക്കൊണ്ടാണ് കമ്പനി സമാനമായ രൂപത്തില്‍ സ്‌കൂട്ടറും പുറത്തിറക്കുന്നത്.
മുന്‍ മോഡലിന് സമാനമായി ഹാന്‍ഡില്‍ ബാറില്‍തന്നെ ഫിറ്റ് ചെയ്ത ഇന്‍ഡികേറ്ററാണ് വാഹനത്തിനുള്ളത്. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് 154 സിസി എഞ്ചിനാണ് കരുത്തേകുന്നത്. 12 ബിഎച്ച്പി കരുത്തും 11 എന്‍എം ടോര്‍ക്കുമാണ് എഞ്ചിന്‍ നല്‍കുന്നത്. 220 എം.എം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 140 എംഎം ഡ്രം റിയര്‍ ബാക്ക് ബ്രേക്കുമാണ് എസ്.ആറിനുള്ളത്. 14 ഇഞ്ചിന്റേതാണ് ടയറുകള്‍. കമ്പനിയുടെ വെസ്പ, മോട്ടോപ്ലക്‌സ് ഷോറുമുകളില്‍ വാഹനം ലഭ്യമാകും.