ഏവരും ഉറ്റുനോക്കിയിരുന്ന അപ്രീലിയ ബ്രാന്റിലുള്ള സ്‌കൂട്ടര്‍ ബാംഗ്ലൂര്‍ വെസ്പ ഷോറൂമില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. വെസ്പ സ്‌കൂട്ടര്‍ നിര്‍മാതാവായ പ്യാജിയോയാണ് അപ്രീലിയ എസ് ആര്‍ 150 എന്ന ആദ്യ സ്‌കൂട്ടര്‍ മോഡലിനെ വിപണിയിലെത്തിക്കുന്നത്.
2016 ദില്ലി ഓട്ടോഎക്‌സ്‌പോയിലൂടെയായിരുന്നു അപ്രീലിയ സ്‌കൂട്ടറിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ചുവടുവെപ്പ്.16 തികഞ്ഞവര്‍ക്കിനി ഗിയര്‍ലെസ് സ്‌കൂട്ടര്‍ ഓട്ടാം ഓഗസ്ത് മാസം വിപണിപിടിക്കുന്ന സ്‌കൂട്ടറിന്റേയും ബൈക്കിന്റേയും സവിശേഷതകളടങ്ങിയ ഈ ക്രോസോവര്‍ മോഡലിന് 80,000രൂപയാണ് ഓണ്‍ റോഡ് വില.
വെസ്പ ഷോറൂമുകളില്‍ ഇതിനകം തന്നെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. 5,000രൂപയാണ് ബുക്കിംഗ് തുകയായി ഈടാക്കുന്നത്. ബുക്കിംഗ് കഴിഞ്ഞാല്‍ 4560 ദിവസം വരെയുള്ള വെയിറ്റിംഗ് പിരീഡ് ആവശ്യമായി വരുമെന്നാണ് ഡീലര്‍ഷിപ്പില്‍ നിന്നുമുള്ള അറിയിപ്പ്.
സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍ ബൈക്ക് എന്ന വിശേഷണത്തില്‍ എത്തുന്ന അപ്രീലയ്ക്ക് ഏവരുടേയും മനം കവരുന്ന സ്‌പോര്‍ടി ലുക്കാണ് നല്‍കിയിട്ടുള്ളത്. യൂറോപ്പ്യന്‍ പരാമ്പരാഗത ശൈലിയിലുള്ള ഡിസൈനാണ് അപ്രീലിയയില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇതിന്റെ മുന്‍ഭാഗം ബൈക്കിനേയും പിന്‍വശം സ്‌കൂട്ടറിനേയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.സ്‌പോര്‍ട്‌സ് ബൈക്കിന്റെ ഡ്രൈവിംഗ് അനുഭൂതിയും ഗിയര്‍ലെസ് സ്‌കൂട്ടറിന്റെ കാര്യക്ഷമതയും അടങ്ങിയ സ്‌കൂട്ടറാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പ്യാജിയോയുടെ മഹാരാഷ്ട്രയിലുള്ള ബാരാമതി പ്ലാന്റിലാണ് സ്‌കൂട്ടര്‍ നിര്‍മാണം നടത്തിയത്.ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കില്‍ ഹെഡ്‌ലൈറ്റ് ഫ്രണ്ട് ഏപ്രണിലും ഇന്റിക്കേറ്ററുകള്‍ ഹാന്റില്‍ ബാറിലുമാണ് നല്‍കിയിട്ടുള്ളത്. ഹോലോജെന്‍ ബള്‍ബുകളാണ് ഹെഡ്‌ലൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് സസ്‌പെന്‍ഷനും പിന്നില്‍ മോണോഷോക്കുമുള്ള സ്‌കൂട്ടറിന് 14 ഇഞ്ച് ട്യൂബ്ലെസ് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്.
സാധാരണ സ്‌കൂട്ടര്‍ ടയറുകളേക്കാള്‍ വലുപ്പമേറിയ ടയറുകളാണ് അപ്രീലിയയ്ക്ക് നല്‍കിയിരിക്കുന്നത്. 14 ഇഞ്ച് ടയറുകള്‍ക്ക് പറ്റിയ വലിയ വീല്‍ ആര്‍ച്ചുകളാണ് നല്‍കിയിട്ടുള്ളതും.
മുന്നില്‍ 220എംഎം ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 140എംഎം ഡ്രം ബ്രേക്കുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്. വെസ്പയിലുപയോഗിച്ചിരിക്കുന്ന 11.4ബിഎച്ച്പിയും 11.5എന്‍എം ടോര്‍ക്കും ഉള്ള 150സിസി എയര്‍കൂള്‍ഡ് 3 വാള്‍വ് എന്‍ജിനാണ് ഈ സ്‌കൂട്ടറിനും കരുത്തേകുന്നത്.
ഇന്ത്യയിലെ മറ്റ് സ്‌കൂട്ടറുകളെപ്പോലെ സിവിടി ഗിയര്‍ബോക്‌സാണ് അപ്രീലയിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബോഡി ഗ്രാഫിക്‌സുകളും ഡ്യുവല്‍ ടോണ്‍ സീറ്റുകളും ഒതുക്കമുള്ള ഗ്രാബ് റെയിലുമാണ് സ്‌കൂട്ടറിന്റെ മറ്റു പ്രത്യേകതകള്‍
ദില്ലി എക്‌സ്‌ഷോറൂം 65,000രൂപ പ്രാരംഭ വിലയിലാണ് അപ്രീലിയ സ്‌കൂട്ടറിനെ വിപണിയിലെത്തിക്കുന്നത്.എസ്ആര്‍ 150 സ്‌കൂട്ടറിന്റെ രണ്ട് വ്യത്യസ്ത നിറങ്ങളാകും വിപണിയില്‍ ലഭ്യമാവുക.
ആഗസ്‌തോടുകൂടി വിപണിയിലെത്തുന്ന എസ് ആര്‍ 150 സ്‌കൂട്ടറിന് പറയത്തക്ക എതിരാളികളൊന്നുമില്ലെങ്കിലും സ്വന്തം കൂടപിറപ്പെന്ന് പറയാവുന്ന വെസ്പ150സ്‌കൂട്ടറിനെ തന്നെയായിരിക്കും എതിരിടേണ്ടി വരിക.