aprilia sr motard 125 scooter

പുതിയ അപ്രീലിയ എസ്ആര്‍ 150 ആഗസ്ത് 15നോടുകൂടി വിപണിപിടിക്കാനിരിക്കെ കൂടുതല്‍ ഓട്ടോമെറ്റിക് സ്‌കൂട്ടറുകളെ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാവായ അപ്രീലിയ ‘എസ്ആര്‍ മോടാര്‍ഡ് 125’ മോഡലിനെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു.

ബെംഗ്ലൂരുവിലുള്ള വെസ്പ ഡീലര്‍ഷിപ്പിലാണ് ഈ സ്‌കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇതിനകം തന്നെ വെസ്പ ഡീലര്‍ഷിപ്പുകളില്‍ എസ്ആര്‍150 സ്‌കൂട്ടറിന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.

ബുക്കിംഗ് തുകയായി 5,000രൂപയാണ് ഈടാക്കുന്നത്. 78,000 രൂപയാണ് അപ്രീലിയ എസ്ആര്‍ 150 സ്‌കൂട്ടറിന്റെ ഓണ്‍ റോഡ് വില.

പുറത്തിറങ്ങാനിരിക്കുന്ന എസ്ആര്‍ 150 സ്‌കൂട്ടറിന് സമാനമായ ഡിസൈന്‍ തന്നെയാണ് ഈ സ്‌കൂട്ടറിനുമുള്ളത് 125 ബാഡ്‌ജൊഴിച്ചാല്‍ പറയത്തക്ക വ്യത്യാസമൊന്നും ഈ സ്‌കൂട്ടറില്‍ ഇല്ല.

മുന്‍ഭാഗത്തെ ഏപ്രണിനില്‍ നല്‍കിയിട്ടുള്ള ബട്ടര്‍ഫ്‌ലൈ ഷേപ്പിലുള്ള ഹെഡ്‌ലാമ്ബ്, സ്റ്റിയറിംഗ് മൗണ്ടണ്ട് ടേണ്‍ ഇന്റിക്കേറ്ററുകള്‍, ട്വിന്‍പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്ലീക്ക് എന്‍ജിന്‍ കവര്‍, ഡ്യുവല്‍ ടോണ്‍ സീറ്റ്, 14 ഇഞ്ച് അലോയ് വീലുകള്‍ എന്നീ പ്രത്യേകതകളാണ് അപ്രീലിയ 125 സ്‌കൂട്ടറിനുള്ളത്.

9.6പിഎസ് കരുത്തും 8.2എന്‍എം ടോര്‍ക്കും നല്‍കുന്ന 125സിസി എന്‍ജിനാണ് ഈ സ്‌കൂട്ടറില്‍ ഉപയോഗിച്ചിട്ടുള്ളത്. മുന്നിലായി 220എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 140എംഎം ഡ്രം ബ്രേക്കുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

സസ്‌പെന്‍ഷനെകുറിച്ച് പറയുകയാണെങ്കില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് നല്‍കിയിട്ടുള്ളത്. പരിശോധന സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ സ്‌കൂട്ടറിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ചിട്ടുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌കൂട്ടറിനെ എത്തിക്കുമോ എന്നതിനെ കുറിച്ച് കമ്പനി ഇതുവരെയൊന്നും വ്യക്തമാക്കിയിട്ടില്ല.

Top