അപ്രീലിയ എസ്ആര്‍ 125 ഇന്ത്യയില്‍ പുറത്തിറങ്ങി. ബ്ലൂ, സില്‍വര്‍ എന്നീ രണ്ട് പുതിയ നിറങ്ങളിലാണ് പുതിയ എസ്ആര്‍ 125 സ്‌കൂട്ടറിനെ അപ്രീലിയ അവതരിപ്പിച്ചിരിക്കുന്നത്. 65,310 രൂപയാണ് പുതിയ അപ്രീലിയ എസ്ആര്‍ 125 സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.
124 സിസി, ത്രീവാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ എസ്ആര്‍ 125ന്റെ ഒരുക്കിയിരിക്കുന്നത്. 9.46 bhp കരുത്തും 8.2 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഏഴു ലിറ്ററാണ് പുതിയ സ്‌കൂട്ടറിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. 75 മി.മീ ആണ് അപ്രീലിയ എസ്ആര്‍ 125ന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഹൈഡ്രോളിക് ഫോര്‍ക്കുകള്‍ മുന്‍പിലും മോണോഷോക്ക് യൂണിറ്റ് പിന്നിലും അപ്രീലിയ എസ്ആര്‍ 125ല്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.
ബ്രേക്കിംഗിന് വേണ്ടി 220 മി.മീ ഡിസ്‌ക് ബ്രേക്ക് മുന്‍ടയറില്‍ ഇടംപിടിക്കുമ്പോള്‍ 140 മി.മീ ഡ്രമ്മാണ് പിന്‍ടയറില്‍ ഒരുക്കിയിരിക്കുന്നത്. 14 ഇഞ്ച് അലോയ് വീലുകളിലാണ് അപ്രീലിയ എസ്ആര്‍ 125 വിപണിയില്‍ എത്തുന്നത്.
എസ്ആര്‍ 150 യില്‍ നിന്നും കടമെടുത്ത ട്വിന്‍പോഡ് ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ബാര്‍ ഫെയറിംഗിന് മുകളിലായുള്ള ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പുതിയ അപ്രീലിയ എസ്ആര്‍ 125ന്റെ ഡിസൈന്‍ സവിശേഷതകളാണ്.