‘അപ്രീലിയ SXR 125’ ഉടൻ: എഞ്ചിന്‍ വിവരങ്ങള്‍ പുറത്ത്

മാക്‌സി സ്‌കൂട്ടര്‍ വിഭാഗത്തിലേക്ക് SXR 125 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അപ്രീലിയ. അവതരണത്തിന് മുന്നോടിയായി സ്‌കൂട്ടറിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.5,000 രൂപയ്ക്കാണ് സ്‌കൂട്ടറിനായുള്ള പ്രീ ബുക്കിംഗ് നടക്കുന്നത്. വലിയ പതിപ്പായ SXR 160-യില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ തന്നെയാണ് ചെറിയ പതിപ്പും മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇപ്പോഴിതാ വാഹനത്തിന്റെ എഞ്ചിന്‍ വിവരങ്ങള്‍ സംബന്ധിച്ച് ഏതാനും വിവരങ്ങളാണ് പുറത്തുവരുന്നത്. അപ്രീലിയ SXR 125-ന് 124.5 സിസി 3-വാല്‍വ് എഞ്ചിനാകും കമ്പനി നല്‍കുക. അത് 9.52 bhp കരുത്തും 9.2 Nm ടോർക്കും സൃഷ്ടിക്കും. 1,963 മില്ലിമീറ്റര്‍ നീളവും 803 മില്ലീമീറ്റര്‍ വീതിയും 1,361 മില്ലീമീറ്റര്‍ വീല്‍ബേസും സ്‌കൂട്ടറിന് ഉണ്ട്.

SXR 160-യില്‍ നല്‍കിയിരിക്കുന്ന അതേ സെറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റല്‍ സ്പീഡോമീറ്ററും ഈ പതിപ്പിനും ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാന്‍ഡേര്‍ഡ് ആയിരിക്കാം.

Top