ചീറിപ്പായാന്‍ പുതിയ വാഹനം കൂടി; അപ്രീലിയ എസ്എക്സ്ആര്‍ 160 അവതരിപ്പിച്ചു

റ്റാലിയന്‍ കമ്പനിയായ പിയാജിയോ ഗ്രൂപ്പ് അപ്രീലിയ എസ്എക്സ്ആര്‍ 160 നെ പ്രദര്‍ശിപ്പിച്ചു. 2020 ഓട്ടോ എക്സ്പോയിലാണ് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. 160 സിസി, 3 വാല്‍വ് എന്‍ജിനാണ് എസ്എക്സ്ആര്‍ 160 സ്‌കൂട്ടറിന്റെ ഹൃദയം.

വാഹനത്തന്റെ മോട്ടോര്‍ 10.8 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും. അപ്രീലിയ എസ്എക്സ്ആര്‍ 160 ന് 12 ഇഞ്ച് വ്യാസമുള്ള 5 സ്പോക്ക് മെഷീന്‍ഡ് അലോയ് വീലുകളിലാണ് നല്‍കിയിരിക്കുന്നത്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേഡാണെന്നാണ് വിവരം.

ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ് എന്നിങ്ങനെ നാല് നിറങ്ങളിലായിരിക്കും അപ്രീലിയ എസ്എക്സ്ആര്‍ 160 വിപണിയില്‍ എത്തുക. ഇന്ത്യ തങ്ങള്‍ക്ക് തന്ത്രപ്രധാന വിപണിയാണെന്നാണ് പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡീഗോ ഗ്രാഫി പറഞ്ഞത്. ഈ വര്‍ഷം ഓഗസ്റ്റില്‍ വാഹനത്തിനുള്ള ബുക്കിംഗ് ആരംഭിക്കുന്നതായിരിക്കും.

Top