APVP march ; conflict

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

സെക്രട്ടറിയേറ്റിന്റെ സമര കവാടത്തിന് മുന്നില്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു.

പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്ന പ്രവര്‍ത്തകരെ പിന്നീട് ലാത്തിവീശി ഓടിച്ചു. ലാത്തിയടിയില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Top