എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍

തിരുവനന്തപുരം: എ ആര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീല്‍ രംഗത്ത്. പല നിക്ഷേപകരും അക്കൗണ്ടിലുള്ള തുകയുടെ പകുതിപോലും സ്വന്തമായി ഇല്ലാത്തവരാണ്. നിക്ഷേപ പലിശയുടെ പകുതിയാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. വ്യാജ അക്കൗണ്ടിലുള്ള നിക്ഷേപങ്ങളുടെ പലിശ ഉള്‍പ്പെടെ എല്ലാം കമ്പനിക്കാണെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രതികരണം കള്ളപ്പണ ഇടപാട് പുറത്ത് കൊണ്ട് വരാന്‍ കരുത്ത് നല്‍കുന്നു. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിലെ നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് ജലീല്‍ പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top