ലോസ് ആഞ്ചലസ്: ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാന്‍ വീണ്ടും ഓസ്‌കാര്‍ പരിഗണനാ പട്ടികയില്‍. ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതം പറഞ്ഞ സിനിമയ്ക്ക് സംഗീതം നല്‍കിയതിനാണ് ഓസ്‌കാര്‍ നാമനിര്‍ദേശ പട്ടികയില്‍ റഹ്മാന്‍ ഇടംപിടിച്ചത്. ചിത്രത്തില്‍ ബ്രസീലിയന്‍ താളങ്ങള്‍ ഇഴ ചേര്‍ത്ത സംഗീതമാണ് റഹ്മാനൊരിക്കിയിരുന്നത്.
2008ല്‍ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിന് ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ റഹ്മാന് ഓസ്‌കര്‍ ലഭിച്ചിരുന്നു. 2017 ജനുവരി 24 നാണ് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 26 ന് ലോസ് ആഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററില്‍ അവാര്‍ഡ്ദാന ചടങ്ങ് നടക്കും.