പലസ്തീന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് അറബ്-ഇസ്രായേലി നടി അറസ്റ്റില്‍

തെല്‍ അവീവ്: പലസ്തീന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് അറബ്-ഇസ്രായേലി നടി അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ ഹമാസിനെ പിന്തുണച്ചുവെന്ന് ആരോപിച്ചാണു നടപടി. നസറേത്ത് സ്വദേശിയാണ് മൈസയെ നസറേത്തിലെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘നമുക്ക് ബെര്‍ലിന്‍ മാതൃക പിടിക്കാം’ എന്ന അടിക്കുറിപ്പോടെ അവര്‍ ഇസ്രായേലിനും ഗസ്സയ്ക്കുമിടയില്‍ തകര്‍ന്ന അതിര്‍ത്തിവേലിയുടെ ചിത്രം നടി പങ്കുവച്ചിരുന്നു. ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുള്ള പ്രേരണയാണിതെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ വനിതയുടെ ചിത്രം പങ്കുവച്ചുള്ള പോസ്റ്റും വിമര്‍ശനത്തിനിടയാക്കിയിരുന്നു. താരത്തിനെതിരെ ഇസ്രായേല്‍ നടന്‍ ഒഫെര്‍ ഷെക്ടര്‍ രംഗത്തെത്തി. താങ്കളെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്ന് ഒഫെര്‍ പ്രതികരിച്ചു. താങ്കള്‍ ഇപ്പോഴും നസറേത്തിലാണു ജീവിക്കുന്നത്. നമ്മുടെ ടെലിവിഷന്‍ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടു നമുക്കിട്ടു തന്നെ പണിയുകയാണെന്നും നടന്‍ വിമര്‍ശിച്ചു.

നിരവധി ഇസ്രായേല്‍ ചിത്രങ്ങളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട് മൈസ അബ്ദുല്‍ഹാദി. ഹോളിവുഡ് ചിത്രമായ ‘വേള്‍ഡ് വാര്‍ ഇസെഡ്’, അടുത്തിടെ പുറത്തിറങ്ങിയ ബ്രിട്ടീഷ് സീരീസ് ‘ബഗ്ദാദ് സെന്‍ട്രല്‍’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും അവര്‍ വേഷമിട്ടിട്ടുണ്ട്.

Top