റിയാദ്: 29ാമത് അറബ് ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല സമ്മേളനം റിയാദില്‍ തുടങ്ങി. അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ചയാണ് ദമ്മാമില്‍ അറബ് ഉച്ചകോടി നടക്കുക.
ജലം, ഊര്‍ജം, പരിസ്ഥിതി, ഭക്ഷ്യ മേഖലകളില്‍ വിവിധ അറബ് രാജ്യങ്ങളില്‍ വികസനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും 40 ശതമാനം ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബുല്‍ ഗൈത് പറഞ്ഞു.