സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ. കോവിഡ് മഹാമാരി കാരണം റിലീസിംഗ് നീണ്ടു പോയ സിനിമയെ കുറിച്ച് ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്നാണ് സംവിധായകൻ പ്രിയദര്‍ശന്‍ പറയുന്നത്. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്റെ സ്വപ്‌ന സിനിമയാണത്. പതിനാറാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടലാണ് പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.