അറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രാഷ്ട്രീയ നേതാവാകുന്നു. ഗോപി നൈനാന് സംവിധാനം ചെയ്ത് കെ. രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറോടെ തുടങ്ങാനാണ് പദ്ധതി.
മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമായിരുന്നു ആദ്യ ഭാഗത്തില്‍ നയന്‍താര അവതരിപ്പിച്ചത്. ഇതിന് തമിഴ്നാട്ടില്‍ വന്‍ സ്വീകരണം ലഭിച്ചതോടെയാണ് രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായത്.
ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, കൊലമാവ് കോകില എന്നിവയാണ് നയന്‍സിന്റെ പുതിയ തമിഴ് പ്രോജക്ടുകള്‍. ഇത് പൂര്‍ത്തിയാക്കിയ ശേഷമാകും അറം 2ല്‍ അഭിനയിക്കുക.