ന്യൂഡല്‍ഹി: വീട്ടുപടിക്കല്‍ ഡോക്ടറുടെ സേവനം നല്‍കുന്ന 450 മൊഹല്ല ക്ലിനിക്കുകള്‍ കൂടി തുറന്ന് കെജ്‌രിവാള്‍ സാധാരണക്കാരുടെ താരമാകുന്നു.
250 മൊഹല്ല ക്ലിനിക്കുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ തുടങ്ങാനാണ് തീരുമാനം. രാജ്യതലസ്ഥാനത്ത് 1000 മൊഹല്ല ക്ലിനിക്കുകളാണ് ആം ആദ്മി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്വകാര്യ ആശുപത്രികളിലെ കഴുത്തറപ്പന്‍ ഫീസ് നല്‍കേണ്ടിടത്ത് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്ന മൊഹല്ല ക്ലിനിക്കുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഡല്‍ഹിയില്‍ ലഭിക്കുന്നത്.
ജനങ്ങള്‍ക്ക് അവരുടെ വീടിന്റെ മുറ്റത്ത് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറയുമ്പോള്‍ കൈയ്യടിക്കുകയാണ് ഡല്‍ഹി ജനത.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ചാദിന്‍ പ്രഖ്യാപനത്തേക്കാള്‍ സാധാരണക്കാര്‍ക്ക് ഏറെ സഹായകമാകുന്നത് കെജ്‌രിവാളിന്റെ മൊഹല്ലാ ക്ലിനിക്കുകളും വെള്ളവും വൈദ്യുതിയും സൗജന്യനിരക്കില്‍ നല്‍കുന്ന ക്ഷേമ പദ്ധതികളുമാണ്.