കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന പുതിയ ചിത്രം നരഗാസുരനെ പ്രശംസിച്ച് നടന്‍ അരവിന്ദ് സ്വാമി. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമിയുടെ പ്രതികരണം. ആഗസ്റ്റ് 1ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിടുമെന്നാണ് റിപ്പോര്‍ട്ട്.
‘ട്രെയിലര്‍ കണ്ടതിനു ശേഷം എന്റെ സന്തോഷം ഇവിടെ പങ്കുവെയ്ക്കണമെന്ന് തോന്നി. കാര്‍ത്തിക് നരേനോട് കൂടുതല്‍ ഇഷ്ടം തോന്നുന്നു. സിനിമയുടെ മൂഡിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു’ അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.
ചിത്രത്തില്‍ പൊലീസ് ഓഫീസറായി ഇന്ദ്രജിത്തും എത്തുന്നത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ കോളിവുഡ് ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, ശ്രിയാ ശരണ്‍, ആത്മിക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Want to share my joy & pleasure after seeing the #Naragasooran trailer a couple of days ago. Shows the intent of the storyteller; teases you with the mood, and makes you taste the essence of the narrative . I love this man more ??@karthicknaren_M . Trailer releasing on Aug 1st
— arvind swami (@thearvindswami) July 30, 2018
തോറ്റുപോയ ഒരു പിശാചിന്റെ കഥ’ എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ഡ്രാമയായാണ് വരുന്നത്. 2009ല്‍ ആര്യ ത്രിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സര്‍വ്വത്തിലും ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു.