പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും

കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. പൊലീസ് ഉന്നത തല ബന്ധം അടക്കം പുറത്ത് വരുന്ന സാഹചര്യത്തില്‍ മോണ്‍സനെ കാണാന്‍ ആരൊക്കെ വന്നു എന്നതുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ ലഭിക്കുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

പുതിയ അന്വേഷണ സംഘമാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുക. കേസ് അന്വേഷണത്തില്‍ പുതിയ സംഘത്തോടൊപ്പം കൂടുതല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡിജിപി ശ്രീജിത്തിന്റെ ആവശ്യപ്രകാരമാണിത്.

എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പത്ത് ഉദ്യോഗസ്ഥരെയാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ക്രൈംബ്രാഞ്ച് ഐജിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക.

 

Top