യുകാറ്റാന്‍ : മായന്‍ സംസ്കാരത്തിന്റെ കാതലായ ഭാഗമാണ് മായന്‍ പിരമിഡുകൾ .
ഈ പിരമിഡുകളുടെ രഹസ്യങ്ങള്‍ കണ്ടെത്താൻ ഒരുങ്ങുകയാണ് ഒരു സംഘം ചരിത്ര ഗവേഷകര്‍.
മായന്‍ സംസ്കാരത്തിന്റെ ഭാഗമായ ഈ പിരമിഡുകളുടെ നിര്‍മാണത്തിന്റെയും, ഈ സ്ഥലം തിരഞ്ഞെടുത്തതിന്റെയും പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.
മായന്‍ സംസ്കാരത്തിന്റെ ഭാഗമായ പിരമിഡുകള്‍ സ്ഥിതി ചെയ്യുന്നിടമാണ് മെക്സിക്കോയിലെ യുകാറ്റാന്‍ പ്രവിശ്യ.
ഭൂഗര്‍ഭ നദികളാലും നീരുറവകളാലും സമ്പന്നമാണ് ഇവിടം. ജല സാന്നിധ്യവുമായി ബന്ധപ്പെട്ട പല വിവരങ്ങളും പിരിമിഡുകളുടെ ഭൗമാർന്ത ഭാഗത്ത് നിന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് ചരിത്ര ഗവേഷകര്‍ വിശ്വസിക്കുന്നത്.
പിരമിഡുകളുടെ അന്തര്‍ഭാഗത്തിലൂടെ കടന്നു പോവുന്ന തുരങ്കത്തിനെക്കുറിച്ചും അതിന്റെ കൈവഴികളെക്കുറിച്ചുമുള്ള അന്വേഷണവും നടക്കുന്നുണ്ട്.
പൗരാണിക ഭൂമിയായ ഇവിടുത്തെ ഭൂമിശാസ്ത്രപരവും ഭൗമാർന്ത ഭാഗത്തെ ജലസഞ്ചാരവുമായി ബന്ധപ്പെട്ട സവിശേഷതകളെല്ലാം ഉള്‍ക്കൊള്ളിച്ച് ചിച്ചന്‍ ഇറ്റ്സയിലെ മായന്‍ നിര്‍മിതികളുടെ ത്രിമാന മാതൃക നിര്‍മിക്കാനാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘം.