കൊച്ചി : ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയ പൊലീസ് ഇന്‍സ്പെക്ടര്‍ വി.എസ്.ബിജുവിനെതിരെ വകുപ്പ്തല നടപടിയെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.സര്‍വീസ് ബുക്കില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തി.നടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷണര്‍ക്ക് മട്ടാഞ്ചേരി എ.സി.പി.സമര്‍പ്പിച്ചിരുന്നു.വകുപ്പ്തല നടപടിക്കും ശുപാര്‍ശ ചെയ്തു.ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി കമ്മീഷണര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.നടി പരാതി നല്‍കിയിരുന്നെങ്കിലും പത്രവാര്‍ത്തകളുടെയും സമൂഹമാധ്യമങ്ങളിലെ നടിയുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.