ഹൈദരാബാദ് : സെപ്തംബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ആര്‍ച്ചറി ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ മത്സരിക്കും. വിജയവാഡ സ്വദേശിയായ സുരേഖ ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ വനിതകളുടെ സിംഗിള്‍സില്‍ വെള്ളിയും, മിക്സഡില്‍ വെങ്കലവും നേടിയിരുന്നു.
നിലവിലെ കോമ്പൗണ്ട് മിക്സഡ് ഡബിള്‍സിലെ ഒന്നാം റാങ്ക് കാരാണ് ജ്യോതി സുരേഖയും അഭിഷേക് വര്‍മയും. ഇരുവരും ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന മിക്സഡില്‍ വെങ്കലം നേടിയിരുന്നു.
തുര്‍ക്കിയില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ സുരേഖയെ കൂടാതെ അഭിഷേക് വര്‍മയും, ദീപികാ കുമാരിയും ഇടം നേടിയിട്ടുണ്ട്.