രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്ന് ക്ഷേത്ര വാസ്തുശില്‍പി

അയോധ്യ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് 161 അടി ഉയരമുണ്ടാകുമെന്നു ക്ഷേത്ര വാസ്തുശില്‍പി. 1988ല്‍ തയാറാക്കിയ രൂപകല്‍പനയില്‍ 141 അടി ആയിരുന്നു ഉയരം. ഓഗസ്റ്റ് 5ന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങിനു ശേഷം ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുക്കും.

30 വര്‍ഷത്തിലേറെയായി. ആളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ ഉത്സുകരാണ്. അതിനാല്‍ ക്ഷേത്രത്തിന്റെ വലിപ്പം വര്‍ധിപ്പിക്കണമെന്നു ഞങ്ങള്‍ കരുതി. പുതുക്കിയ രൂപകല്‍പന പ്രകാരം, ക്ഷേത്രത്തിന്റെ ഉയരം 141 അടിയില്‍ നിന്ന് 161 അടിയായി ഉയര്‍ത്തി’ വാസ്തുശില്‍പി നിഖില്‍ സോംപുര പറഞ്ഞു.

മുന്‍പത്തെ രൂപകല്‍പനയെ അടിസ്ഥാനമാക്കി കൊത്തിയെടുത്ത എല്ലാ തൂണുകളും കല്ലുകളും ഇപ്പോഴും ഉപയോഗിക്കും. രൂപകല്‍പനയില്‍ രണ്ടു മണ്ഡപങ്ങള്‍ മാത്രമേ അധികമായി ചേര്‍ത്തിട്ടുള്ളൂ. ക്ഷേത്രനിര്‍മ്മാണത്തിന് ഏകദേശം മൂന്നര വര്‍ഷമെടുക്കും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ശിലാസ്ഥാപനം പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങും.

യന്ത്രസാമഗ്രികളുമായി എല്‍ ആന്‍ഡ് ടി സംഘം സ്ഥലത്തെത്തി’ സോംപുര കൂട്ടിച്ചേര്‍ത്തു. 40 കിലോ ഭാരമുള്ള വെള്ളിക്കല്ലാണു ശിലാസ്ഥാപനത്തിന് ഉപയോഗിക്കുക. ഓഗസ്റ്റ് മൂന്നിനു ചടങ്ങുകള്‍ ആരംഭിക്കും.

Top