വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വിജയകരമായി പരീക്ഷിച്ച് ചൈന

ബെയ്ജിങ്: എസ് 400 ട്രയംഫ് വിജയകരമായി പരീക്ഷിച്ചെന്ന് ചൈന. റഷ്യയില്‍ നിന്നു വാങ്ങിയ, വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് എസ് 400 ട്രയംഫ്. കഴിഞ്ഞ മാസമാണ് ട്രയംഫ് വിജയകരമായി പരീക്ഷിച്ചതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ട്രയംഫ് പരീക്ഷിച്ച സ്ഥലമേതെന്നോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. ശത്രുവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ കെല്‍പുള്ള എസ് 400 ട്രയംഫ്, 400 കിലോമീറ്റര്‍ പരിധിയില്‍ വ്യോമപ്രതിരോധം ഉറപ്പാക്കുന്ന മിസൈലാണ്.

ഇതേ മിസൈല്‍ സംവിധാനം വാങ്ങുന്നതിനാണ് റഷ്യയുമായി കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ കരാറിലേര്‍പ്പെട്ടിരുന്നു.യുഎസ് ഉപരോധ ഭീഷണി മറികടന്ന് 39,000 കോടി രൂപയ്ക്ക് എസ് 400 ന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുന്നത്. 2 വര്‍ഷത്തിനകം ഇത് വ്യോമസേനയുടെ ഭാഗമാകും.

Top