ആദ്യ ബ്ലാക്ക് ഫംഗസ് ബാധ അർജന്‍റീനയിൽ സ്ഥിരീകരിച്ചു

ബ്യൂണസ് അയേഴ്‌സ് : അർജന്റീനയിൽ ബ്ലാക്ക് ഫംഗസ് കേസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തു വിട്ടത്. നേരത്തേ കൊവിഡ് ബാധിതയായ 47കാരിയായ സ്ത്രീയിലാണ് ബ്ലാക്ക് ഫംഗസ് ആദ്യമായി സ്ഥിരീകരിച്ചത്.

ഇവർക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹരോഗവും ഉള്ളതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം തലസ്ഥാനത്തെ മറ്റൊരു വ്യക്തിയുടെ മരണവും ബ്ലാക്ക് ഫംഗസ് മൂലമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധയുടെ ഘട്ടത്തെ ആശ്രയിച്ച് 50 മുതൽ 94 ശതമാനം വരെ മരണനിരക്ക് ഉള്ള അപൂർവ ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ്.

പ്രമേഹരോഗികൾക്കും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച ആയിരക്കണക്കിന് രോഗികൾക്ക് ഇതിനോടകം ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Top