മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്ന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരൊ. 2022 വരെ തനിക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഉണ്ട്. കരാര്‍ പുതുക്കാനായി മാനേജര്‍ ഹോസെ മൗറീനോ ഒരുപാട് പരിശ്രമിച്ചതാണെന്നും താന്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സന്തോഷവാനാണെന്നും റൊമേരൊ പറഞ്ഞു.
ഡി ഹിയക്കു പിന്നില്‍ രണ്ടാം ഗോള്‍കീപ്പറായി ഇനിയും റൊമേരൊ തുടര്‍ന്നേക്കില്ല എന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ടുകൊണ്ടാണ് റൊമേരൊയുടെ പ്രതികരണം. വലിയൊരു തുകയ്ക്ക് ആരെങ്കിലും തന്നെ വാങ്ങാന്‍ വന്നാല്‍ മാത്രമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെ വില്‍ക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെയൊന്നും സംഭവിക്കാന്‍ ഇപ്പോള്‍ സാധ്യത ഇല്ലെന്നും റൊമേരൊ പറഞ്ഞു.