സ്‌കാളോനിയും എയ്മറെയും ; അര്‍ജന്റീനയ്ക്ക് ഒന്നല്ല രണ്ട് പരിശീലകര്‍

ര്‍ജന്റീന ക്യാപ്റ്റന്‍ ആയിരുന്ന സാംപോളി പോയ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിന് ആരാധകര്‍ക്ക് വിരാമമിടാം. ഒന്നിനു പകരം രണ്ട് പരിശീലകന്‍മാരെ കൊണ്ടു വന്നിരിക്കുകയാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍.

സാംപോളിയുടെ പരിശീലക സംഘത്തിലെ അംഗങ്ങളായിരുന്ന ലിയോണല്‍ സ്‌കാളോനിയെയും പാബ്ലോ എയ്മറെയുമാണ് ടീമിന്റെ താത്കാലിക പരിശിലകന്‍മാരായി കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ എത്ര നാളത്തേക്കാണ് ഇരുവര്‍ക്കും പരിശീലക സ്ഥാനമെന്ന് ടീം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു സ്‌കാളോനി. സഹ പരിശീലകനായിരുന്നു എയ്മര്‍. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് പരിശീലകനായിരുന്ന സാംപോളിയെ പുറത്താക്കിയിരുന്നു. ഇതിനു പകരമായിട്ടാണ് സ്‌കാളോനിയും എയ്മറെയും ടീം പരിശീലകരായി എടുത്തിരിക്കുന്നത്. സെപ്റ്റംബറിൽ കൊളംബിയ, ഗ്വാട്ടിമാല എന്നിവർക്കെതിരെയാണ് ഇനി അർജന്‍റീനയുടെ മത്സരങ്ങൾ

Top