ലണ്ടന്‍: ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല. ബ്രസീലിനും ഇറാക്കിനും എതിരെ സൗദിഅറേബ്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ മെസി കളിക്കില്ലെന്നു ടീമിന്റെ ഇടക്കാല പരിശീലകന് ലയണല്‍ സ്കാളോനി സ്ഥിരീകരിച്ചു.
ഒക്ടോബര്‍ 12ന് റിയാദില്‍ വെച്ച് ബ്രസീലിനെ നേരിടുന്ന അര്‍ജന്റീന നാലു ദിവസങ്ങള്‍ക്ക് ശേഷം ഇറാക്കിനെതിരെയും പോരാടും. പിന്നീട് നവംബര്‍ 12,20 തീയതികളില്‍ നടക്കുന്ന സൗഹൃദ മത്സരങ്ങളിലാണ് അര്‍ജന്റീന കളിക്കുന്നത്.
നവംബര്‍ വരെ ദേശീയ ടീമിനായി മെസി ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ ഗ്വാട്ടിമാലക്കും, കൊളംബിയക്കും എതിരെ നടന്ന സൗഹൃദ മത്സരങ്ങളിലും മെസി കളിച്ചിരുന്നില്ല.