കാൽ കൊണ്ട് മെസി, കൈ കൊണ്ട് എമി! നെതർലൻഡ്‌സിനെ തകർത്ത് മെസിപ്പട

വസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന കളിയിൽ നെതർലൻഡ്‌സിനെ തകർത്ത് അർജന്റീന സെമിയിൽ. ആരാധകർക്ക് ബ്രസീൽ- അർജന്റീന സ്വപ്ന ഫൈനൽ കാണാനായില്ലെങ്കിലും ബ്രസീലിന് പിഴച്ച പെനാലിറ്റിയിൽ അർജന്റീന വിജയം നേടിയെടുത്ത് സെമിയിലേക്ക് നടന്നടുക്കുകയായിരുന്നു. എമിലിയാനോ മാർട്ടിനസ് എന്ന അർജന്റീനൻ ഗോൾ കീപ്പർ നെതർലൻഡ്‌സിന്റെ ആദ്യ രണ്ട് കിക്കുകളും തടുക്കുകയായിരുന്നു. അതാണ് കളിയിൽ അതി നിർണായകമായത്.

ഇഞ്ച്വറി ടൈമിൽ രണ്ടാം ഗോൾ നേടി നെതർലൻഡ്‌സ് സമനില പിടിച്ചതിനെത്തുടർന്ന് നൽകിയ എക്‌സ്ട്രാ ടൈമിൽ രണ്ട് ടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്ന് കളി പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.

ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയായിരുന്നു നെതർലൻഡ്‌സിന്റെ രണ്ടാം ഗോൾ. 2-1ന് മുന്നിട്ടുനിന്ന അർജന്റീന ഏറെക്കുറെ സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പായ സമയത്തായിരുന്നു അർജന്റീനയെ ഞെട്ടിച്ചുകൊണ്ട് ആ ഡച്ച് ഗോൾ പിറന്നത്. അർജന്റീനയുടെ പ്രതിരോധപ്പൂട്ട് തകർത്ത് പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു വെഗോസ്റ്റ്.

73ാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി കിക്ക് ഗോളാക്കി മാറ്റിയാണ് മെസി അർജന്റീനയെ രണ്ടാമത് മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തിൽ ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റുന്നതിൽ പിഴവ് സംഭവിച്ച മെസി ഈ മത്സരത്തിൽ മികച്ച നേട്ടമാണുണ്ടാക്കിയത്. സെമി ഉറപ്പിച്ച അർജന്റീനയ്ക്ക് 83-ാം മിനിറ്റിൽ തന്നെ നെതർലൻഡ്‌സിന്റെ മറുപടിയുമെത്തി. വെഗോർസ്റ്റിന്റെ ഗോൾ അർജന്റീനയുടെ ലീഡ് കുറയ്ക്കുന്ന നിലയുണ്ടായി.

കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കൂടുതൽ സമയവും നെതർലൻഡ്സാണ് പന്ത് കൈവശം വച്ചത്. 63-ാം മിനിറ്റിൽ ലഭിച്ച ഗംഭീര അവസരം തകർത്ത് മെസിയുടെ ഫ്രീ കിക്ക് പുറത്തേക്ക് പോയി. 66-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന് പകരക്കാരനായി ലിയാൻഡ്രോ പരേഡസ് കളത്തിലിറങ്ങി. ആദ്യ പകുതിയിൽ അഞ്ച് ഷോട്ടുകൾ ഉതിർത്ത അർജന്റീന മൂന്നെണ്ണം ഓൺ ടാർജെറ്റിലുമടിച്ചു. ഒരൊറ്റ ഷോട്ടുപോലും ഓൺ ടാർഗെറ്റിലേക്കടിക്കാൻ പക്ഷേ നെതർലൻഡ്സിന് സാധിച്ചില്ല. പന്ത് കൂടുതൽ സമയവും കൈവശം വച്ചത് നെതർലൻഡ്സ് ആയിരുന്നെങ്കിലും അർജന്റീന കളം പിടിക്കുകയായിരുന്നു.

ഖത്തർ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്വാട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ മെസിയുടെ തന്ത്രപൂർവമായ പാസിൽ ഡച്ച് പ്രതിരോധം തകർത്ത് മോളിനയിലൂടെയാണ് സുന്ദരമായ ആദ്യഗോൾ പിറന്നത്.

കളിയുടെ 43-ാം മിനിറ്റിൽ ജൂറിൻ ടിംബെർ, 44-ാം മിനിറ്റിൽ മാർകസ് അക്യൂന, 45-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേന എന്നിവർക്ക് മഞ്ഞക്കാർഡ് കിട്ടി. 48-ാം മിനിറ്റിൽ നെതർലൻഡ്സ് സബ് സ്ട്രൈക്കർ വോട്ട് വേഗ്ഹോസ്റ്റിനും മഞ്ഞക്കാർഡ് കിട്ടുന്ന സ്ഥിതിയുണ്ടായി.

കളിയുടെ എട്ടാം മിനിറ്റിൽ ഡച്ച് കീപ്പർ നോപ്പർട്ടിന്റെ പാസ് അൽവാരസിന് സമീപത്തെത്തിയത് നെതർലൻഡ്സ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി. 12-ാം മിനിറ്റിൽ ഗോളിനായുള്ള അർജന്റീനയുടെ ശ്രമം പരാജയപ്പെട്ടു. 22-ാം മിനിറ്റിലെ മെസിയുടെ നീക്കം ബാറിന് മുകളിലൂടെ പാഞ്ഞു. 24-ാം മിനിറ്റിലെ ബെർഗ്വിറ്റിന്റെ ഷോട്ടും പുറത്തേക്കായിരുന്നു.

എമിലിയാനോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി, നഹുവൽ മൊലിന, മാർക്കോസ് അക്യൂന, റോഡ്രിഗോ ഡി പോൾ, അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി എന്നീ ചുണക്കുട്ടികളാണ് ആരാധകരുടെ പ്രിയ ടീമായ അർജന്റീനയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്.

പ്രീ ക്വാർട്ടറിൽ ഇറങ്ങിയ ടീമിനെ നെതർലൻഡ്സ് നിലനിർത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ കളിച്ച പപ്പു ഗോമസിനെ ഒഴിവാക്കി പ്രതിരോധം ശക്തിപ്പെടുത്തിയാണ് അർജന്റീന ഇറങ്ങിയത്. 3-5-2 എന്ന അധികം പരീക്ഷിക്കാത്ത ശൈലിയാണ് ഇന്ന് മത്സരത്തിൽ അർജന്റീന പുറത്തെടുത്തത്. ഈ മത്സരത്തിൽ ഉണ്ടാകില്ലെന്ന് നേരത്തെ വാർത്തകൾ വന്ന ഡീ പോൾ ആദ്യ ഇലവനിൽ തന്നെ ഇന്ന് കളിക്കാനിറങ്ങി. ഈ മത്സരത്തിൽ വിജയിച്ചെത്തുന്ന ടീം സെമിയിൽ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ചെത്തിയ ക്രൊയേഷ്യയെയാണ് നേരിടുക.

2014ലെ സെമിഫൈനലിലാണ് അവസാനമായി അർജന്റീനയും നെതർലൻഡ്സും തമ്മിൽ ഏറ്റുമുട്ടുന്നത്. എക്സട്രാ ടൈമിന് ശേഷം കളിയിൽ അർജന്റീന ജയിച്ചുകയറുകയായിരുന്നു. മെക്സിക്കോ, ഓസ്ട്രേലിയ, പോളണ്ട് എന്നിവരെ തോൽപ്പിച്ച അർജന്റീന ലൂയി വാൻ ഗാളിന്റെ തന്ത്രങ്ങൾ പയറ്റുന്ന മികച്ച ടീമിനെ തന്നെയാണ് നേരിടുന്നത്.

നെതർലൻഡ്‌സും അർജന്റീനയും തമ്മിലുള്ള ആറാമത്തെ ലോകകപ്പ് ഏറ്റുമുട്ടലാണിത്. സ്വീഡനെതിരെ ബ്രസീലും ജർമ്മനിക്കെതിരെ അർജന്റീനയും (രണ്ടും ഏഴ് പ്രാവശ്യം വീതം) മാത്രമാണ് ഇതിനെ മറികടന്നിട്ടുള്ളത്.

Top