അര്‍ജന്റീന ആരാധകര്‍ ഇനിയും കാത്തിരിക്കണം സാംപോളിയുടെ ഭാവി അറിയാന്‍

jorge-sampoliii

അര്‍ജന്റീന: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ് അര്‍ജന്റീന കോച്ച് സാംപോളിയുടെ ഭാവിയറിയാന്‍. അതേസമയം അര്‍ജന്റീന അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം കോച്ചായി സാംപോളിയെ നിയമിച്ചതായി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സാംപോളി ഫെഡറേഷന്‍ പ്രസിഡന്റുമായും വൈസ് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അര്‍ജന്റീനയുടെ ലോകകപ്പ് പ്രകടനത്തെ കുറിച്ചായിരുന്നു പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. അതിനു ശേഷമാണ് സാംപോളിയെ അണ്ടര്‍ 20 ടീമിന്റെ കോച്ചായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫെഡറേഷന്‍ തീരുമാനം.

ജൂലൈയില്‍ അവസാനം ചേരുന്ന യോഗത്തിലായിരിക്കും സാംപോളിയുടെ ഭാവികാര്യത്തില്‍ തീരുമാനമാകുക.

Top