പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാൻ അര്‍ജന്റീന ഇന്നിറങ്ങും

ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുള്ളത് കരുത്തുമുഴുവന്‍ പുറത്തെടുക്കുകയെന്ന തന്ത്രം മാത്രം. പോളണ്ടാണ് എതിരാളി. മറ്റൊരു നിര്‍ണായക മത്സരത്തില്‍ സൗദി അറബ്യ മെക്സിക്കോയെ നേരിടും. രണ്ടുമത്സരങ്ങളും ബുധനാഴ്ച രാത്രി 12.30-ന്.

അര്‍ജന്റീനയും പോളണ്ടും സമനിലയായാല്‍ സൗദി അറേബ്യ-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിച്ചായിരിക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യത. സൗദിയും മെക്‌സിക്കോയും സമനിലയായാല്‍ അര്‍ജന്റീന കയറും. സൗദിയുടെ ജയവും മെക്സിക്കോയുടെ നാലുഗോള്‍ വ്യത്യാസത്തിലുള്ള ജയവും അര്‍ജന്റീനയുടെ വഴിമുടക്കും. പോളണ്ടിന് തോല്‍ക്കാതിരുന്നാല്‍ മുന്നേറാം. തോറ്റാല്‍ രണ്ടാമത്തെ മത്സരഫലത്തെ ആശ്രയിക്കണം.

Top