മസാചൂസറ്റ്‌സ്: വെനിസ്വേലയൊടുള്ള തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയെ 4-1ന് തകര്‍ത്താണ് അര്‍ജന്റീന സെമിയില്‍ പ്രവേശിച്ചത്
ഗോണ്‍സാലോ ഹിഗ്വയ്ന്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ സൂപ്പര്‍താരം മെസ്സി ഗോള്‍ നേടി. 8, 28 മിനിട്ടുകളിലാണ് ഹിഗ്വയ്ന്‍ ഗോള്‍ നേടിയത്. 60ാം മിനിട്ടില്‍ മെസ്സി അര്‍ജന്റീനയുടെ സ്‌കോറുയര്‍ത്തി.
70ാം മിനിട്ടില്‍ സാലോമോന്‍ റോന്‍ഡോന്‍ അര്‍ജന്റീനന്‍ വലകുലുക്കി. എന്നാല്‍ ഒരു മിനിട്ടിനകം എറിക് ലാമെല്ല അര്‍ജന്റീനക്കായി ഗോള്‍ നേടി.
കോപ പ്രാഥമിക റൗണ്ടില്‍ ഒരു കളി പോലും തോല്‍ക്കാതെ ക്വാര്‍ട്ടറിലത്തെിയ ഏക ടീമായ അര്‍ജന്റീന മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.
അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം മെസ്സിയെത്തി. 54 ഗോളുകളാണ് ഇരുവരും രാജ്യത്തിനായി കുറിച്ചത്
വെനിസ്വേല കടന്നാല്‍ സെമിയില്‍ ആതിഥേയരായ അമേരിക്കയാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നത്. അര്‍ജന്റീനക്കെതിരെ മികച്ച റെക്കോഡുള്ള മുന്‍ ജര്‍മന്‍ പരിശീലകനായ യുര്‍ഗന്‍ ക്‌ളിന്‍സ്മാനാണ് അമേരിക്കക്ക് കളി പറഞ്ഞുനല്‍കുന്നത്.