തിരുവനന്തപുരം : സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാതിരിക്കാൻ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്.