ഇന്ത്യയുടെ ക്രൊയേഷ്യന്‍ അംബാസിഡറായി അരിന്ദം ബാഗ്ചിയെ നിയമിച്ചു

ന്യൂഡല്‍ഹി: അരിന്ദം ബാഗിചിയെ ഇന്ത്യയുടെ ക്രൊയേഷ്യന്‍ അംബാസിഡറായി നിയമിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സന്ദീപ് കുമാറിനു പകരക്കാരനായാണ് ബാഗ്ചിയുടെ നിയമനം. നിലവില്‍ ബാഗ്ചി ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.

1995 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അരിന്ദം ബാഗ്ചി. 2015ല്‍ മുതല്‍ സന്ദീപായിരുന്നു ക്രൊയേഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍. ബാഗ്ചി ഉടന്‍ ചുമതല ഏറ്റെടുക്കുമെന്നാണ് വിവരം.

Top