കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് കെമാല്‍ പാഷയാണ് ഉത്തരവിട്ടത്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര്‍ കാണാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
സിപിഎമ്മിനും അന്വേഷണ ഉദ്യോഗസ്ഥനും ഹൈക്കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനേയും ടി.വി.രാജേഷ് എംഎല്‍എയേയും അന്വേഷണ സംഘം സഹായിക്കാന്‍ ശ്രമിച്ചെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
എംഎസ്എഫ് പ്രാദേശിക നേതാവായിരുന്ന ഷുക്കൂര്‍ (24) 2012 ഫെബ്രുവരി 20 ന് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വച്ചാണ് കൊലചെയ്യപ്പെട്ടത്. ഇതേ ദിവസം പട്ടുവത്ത് വച്ച് ജയരാജനും ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.