അര്‍ജന്റീന; അര്‍ജന്റീനയില്‍ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതികരിച്ച് വന്‍ പ്രതിഷേധ മാര്‍ച്ച്. പ്രസിഡന്റ് മൗറിഷ്യോ മാക്രിയുടെ ചെലവു ചുരുക്കല്‍ നടപടികള്‍ തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും തിരിച്ചടിയായതോടെയാണ് രാജ്യത്തെ തൊഴിലാളി യൂണിയനുകള്‍, ചെറുകിട കച്ചവടക്കാര്‍ , സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഐ.എം.എഫിന്റെ ഉപദേശങ്ങള്‍ കേട്ടാണ് സര്‍ക്കാര്‍ ഇത്തരം നയങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍ പഴയ നിലപാടുകളില്‍ തന്നെ എപ്പോഴും മുന്നോട്ടുപോകാനാകില്ലെന്ന് അര്‍ജന്റീന പ്രസിഡന്റ് മൌറിഷ്യോ മാക്രി പറഞ്ഞു. അര്‍ജന്റീനയിലെ മൂന്നിലൊന്ന് ജനങ്ങളും ഇപ്പോഴും ദാരിദ്ര്യ രേഖക്ക് താഴെയാണ് ജീവിക്കുന്നത്.