വെനസ്വേലക്കെതിരെ അര്‍ജന്റീനയിറങ്ങുന്നത് പുതിയ ജേഴ്‌സി അണിഞ്ഞ്

വെനസ്വേലയും അര്‍ജന്റീനയും തമ്മില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുന്നത് പുതിയ ജേഴ്സി ധരിച്ച്. വെള്ളയില്‍ നീല വരകളുള്ള സ്ഥിരം ജേഴ്സിയില്‍ നിന്ന് മാറി വീതിയേറിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരും വിധമാണ് പുതിയ ജേഴ്‌സി ടീം അവതരിപ്പിച്ചിരിക്കുന്നത്.

അഡിഡാസ് തന്നെയാണ് പുതിയ ജേഴ്സിയും രൂപകല്‍പന ചെയ്തിരിക്കുന്നത്. എ.എഫ്.എയുടെ ബാഡ്ജും ചെസ്റ്റ് ഭാഗത്ത് കാണാം. കോപ്പ അമേരിക്കയിലും അര്‍ജന്റീന പുതിയ ജേഴ്സി ധരിച്ചാവും ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് ശേഷം ആദ്യമായാണ് അര്‍ജന്റീനക്കായി മെസി ഇറങ്ങുന്നത്. അതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള മെസി ആരാധകരും കാത്തിരിപ്പിലാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം മെസി ചേര്‍ന്നിരുന്നു. വെള്ളിയാഴ്ചയാണ് മത്സരം നടക്കുക.

Top