അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രം അന്‍പോട് കണ്‍മണിയുടെ ചിത്രീകരണം തുടങ്ങി. സംവിധാനം ലിജു തോമസാണ്. പൂജാ ചടങ്ങളോടെയാണ് ചിത്രീകരണം തുടങ്ങിയത്. അനഘ നാരായണന്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ അല്‍ത്താഫും ഉണ്ണി രാജയും മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രാഹണം സരിന്‍ രവീന്ദ്രനാണ്. സംഗീതം സാമുവേല്‍ എബിയും അര്‍ജുന്‍ അശോകന്‍ ചിത്രം കണ്ണൂര്‍ ലോക്കേഷനായി ഒരുങ്ങുമ്പോള്‍ നിര്‍മാണം ക്രിയേറ്റീവ്ഫിഷും അസോസിയേറ്റ് ഡയറക്ടര്‍ പ്രദീപ് പ്രഭാകര്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ സനീപ് ദിനേഷ് എന്നിവരുമാണ്.
ആസിഫ് അലിയും ബിജു മേനോനും ഒന്നിച്ച ‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്നതാണ് അന്‍പോട് കണ്‍മണി. അര്‍ജുന്‍ അശോകന്‍ വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം ഒറ്റയാണ്. ആസിഫ് അലി നായകനായ ഒറ്റ സംവിധാനം ചെയ്തത് റസൂല്‍ പൂക്കുട്ടിയായിരുന്നു. ഛായാഗ്രാഹണം അരുണ്‍ വര്‍മയുമായിരുന്നു, ഇന്ദ്രജിത്തിനും ആദില്‍ ഹുസൈനുമൊപ്പം ആസിഫ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ജയപ്രകാശ്, ജയകൃഷ്ണന്‍, ഭാവന, ദേവി നായര്‍, മംമ്ത മോഹന്‍ദാര്‍, ശ്യാമപ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.